മാസ്‌കും കണ്ണടയും ചേര്‍ന്നാല്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല; ഈ പ്രശ്‌നത്തിന് ഒരു പരിഹാരം

Posted on: October 20, 2020 6:21 pm | Last updated: October 20, 2020 at 6:21 pm

കണ്ണട എപ്പോഴും വെക്കുന്നവർക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്‌നമാണ് കണ്ണട മങ്ങല്‍. ഇതുകാരണം കാഴ്ച പ്രശ്‌നമാകുന്നു. ബൈക്കുമായി പോകുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കും.

എന്നാല്‍, ഇതിനിപ്പോള്‍ ഒരു പരിഹാരമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.സൗമ്യ സരിനാണ് ഇതിനൊരു പ്രതിവിധി മുന്നോട്ടുവെക്കുന്നത്. ആദ്യം മാസ്‌ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മൂടല്‍ പ്രശ്‌നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു.

വീഡിയോ കാണാം: