കടുത്ത വയറുവേദന; രോഗിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് മൊബൈല്‍ ഫോണും വിദേശ കറന്‍സികളും

Posted on: October 20, 2020 4:10 pm | Last updated: October 20, 2020 at 4:10 pm

കൈറോ | കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയത് മൊബൈല്‍ ഫോണും വിദേശ കറന്‍സികളും മറ്റും. വടക്കന്‍ ഈജിപ്തിലെ ന്യൂ മന്‍സൂറ ഇന്റര്‍നാഷണല്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

സംശയം തോന്നിയ ഡോക്ടര്‍മാര്‍ രോഗിയെ സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് മൊബൈല്‍ ഫോണ്‍, ലൈറ്റര്‍. നാണയങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രോഗിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി വസ്തുക്കള്‍ പുറത്തെടുത്തു. ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി ഡയറക്ടര്‍ ഡോ. അഹമ്മദ് ഹാഷിഷ് പറഞ്ഞു.