റിയാദില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം; മൂന്നു പേര്‍ പിടിയില്‍

Posted on: October 20, 2020 4:01 pm | Last updated: October 20, 2020 at 4:01 pm

റിയാദ് | റിയാദില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തുന്ന മൂന്ന് വിദേശികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. നഗരത്തിലെ ഫ്‌ളാറ്റില്‍ വച്ചാണ് ഇവര്‍ മദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്നത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് സുരക്ഷാ സേന വെളിപ്പെടുത്തിയിട്ടില്ല. കുറച്ച് ദിവസങ്ങളായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി സുരക്ഷാ വകുപ്പ് അറിയിച്ചു