Connect with us

Covid19

കൊവിഡിന്റെ അതിവേഗ വ്യാപനത്തില്‍ നിന്നും രാജ്യം മുക്തമാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ അതിവേഗ വ്യാപനത്തില്‍ നിന്നും രാജ്യം മുക്തമാകുന്നു. കൊവിഡ് രൂക്ഷമായ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കേസാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. 46,790 കേസും 587 മരണവുമാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 75,97,063 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധിച്ചത്. ഇതില്‍ 748538 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 67,33,328 പേര്‍ രോഗമുക്തി കൈവരിച്ചു. ഓരോ ദിവസും കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നുണ്ട്. ഇന്നലെ മാത്രം 69,720 പേരാണ് രോഗത്തില്‍ നിന്നും മോചിതരായത്. രാജ്യത്ത് ഇതിനകം 1,15,197 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

രോഗവ്യാപനത്തില്‍ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 5984 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 25000ത്തിന് മുകളില്‍ കേസുകള്‍വരെ നേരത്തെ മഹാരാഷ്്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. 24 മണിക്കൂറിനിടെ 125 മരണവും സംസ്ഥാനത്തുണ്ടായി. ആന്ധ്രയില്‍ 2918, കര്‍ണാടകയില്‍ 5018, തമിഴ്‌നാട്ടില്‍ 3536 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ 42240, ആന്ധ്രയില്‍ 6453, തമിഴ്‌നാട്ടില്‍ 10691, കര്‍ണാടകയില്‍ 10542, ഉത്തര്‍പ്രദേശില്‍ 6685, ഡല്‍ഹിയില്‍ 6040, ബംഗാളില്‍ 6119, ഗുജറാത്തില്‍ 3643, മധ്യപ്രദേശില്‍ 2786, ഒഡീഷയില്‍ 1152, തെലുങ്കാനയില്‍ 1282, രാജസ്ഥാനില്‍ 1760, ചത്തീസ്ഗഢില്‍ 1534, കേരളത്തില്‍ 1182 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest