Connect with us

National

ഹത്രാസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും എസ് ഐ ടി റിപ്പോര്‍ട്ട് വൈകുന്നു

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണം സംഘം (എസ് ഐ സി) അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. മൂന്ന് ആഴ്ച എടുത്ത് പുര്‍ത്തിയാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് എന്തിനാണ് വൈകിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പെ
ണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ വിശദമായ മൊഴിയെടുത്തിരുന്നു.

പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ എസ് ഐ ടി പുറത്തുവിട്ടത് വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ് പി അക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

അതിനിടെ കേസിലെ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. അലിഗഡ് ജയിലില്‍ കഴിയുന്ന നാല് പ്രതികളുടെയും മൊഴി സി ബി ഐ ജയിലിലെത്തി രേഖപ്പെടുത്തി. കൂടാതെ പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കല്‍ കോളജിലും സി ബി ഐ സംഘം സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുടെ മൊഴിയെടുത്തു . ബലാത്സംഗം നടന്നിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് എ ഡി ജി പിയുടെ പ്രസ്താവന തളളി അലിഗഡ് മെഡിക്കല്‍ കോളജ് ഡോക്ടര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

 

Latest