Connect with us

Saudi Arabia

മക്കയിലെ അല്‍ ശുമൈസി ചെകിംഗ് പോയിന്റ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍

Published

|

Last Updated

മക്ക | ജിദ്ദയില്‍ നിന്നും മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കുള്ള പ്രധാന ഹൈവേയിലെ അല്‍ശുമൈസി ചെക്കിംഗ്
സ്റ്റേഷന്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി മക്ക മേഖല വികസന അതോറിറ്റി അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിശോധനകള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഹറമിലെത്താന്‍ കഴിയുമെന്നതാണ് ചെകിംഗ് സ്റ്റേഷന്റെ പ്രത്യേകത. തീര്‍ത്ഥാടകരുടെ സഞ്ചാരം വളരെ വേഗത്തിലാക്കുന്നതിന് വേണ്ടി മക്ക ഗവര്‍ണ്ണര്‍റും,ഡെവലപ്മെന്റ് അതോറിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിയെന്നും നിര്‍മ്മാണ ചുമതലയുള്ള അതോറിറ്റിയുടെ വക്താവ് എഞ്ചിനീയര്‍ ജലാല്‍ കാക്കി പറഞ്ഞു

ഒരേ സമയം പതിനാറ് വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ കഴിയുന്ന രീതിയിലാണ് ചെക്കിംഗ് പോയിന്റ് നിര്‍മ്മാണം. കൂടാതെ സിവില്‍ ഡിഫന്‍സ് സെന്റര്‍,റെഡ് ക്രസന്റ് സെന്റര്‍,സര്‍ക്കാര്‍ ഓഫീസുകള്‍ നമസ്‌കാര പള്ളി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

---- facebook comment plugin here -----

Latest