റിയാദിലെ വ്യവസായ ശാലയില്‍ വന്‍ തീപ്പിടിത്തം

Posted on: October 19, 2020 7:03 pm | Last updated: October 19, 2020 at 7:03 pm

റിയാദ് | റിയാദിലെ വ്യവസായ ശാലയില്‍ വന്‍ തീപ്പിടിത്തം. വ്യവസായ മേഖല രണ്ടിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സഊദി സിവില്‍ ഡിഫന്‍സും, സുരക്ഷാ വകുപ്പും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

അസംസ്‌കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായതെന്നും നിയന്ത്രണ വിധേയമാക്കിയതായും റിയാദ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല പറഞ്ഞു.