മദ്യപിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് ആദിവാസി കോളനിയില്‍ മൂന്ന് പേര്‍ മരിച്ചു

Posted on: October 19, 2020 10:19 am | Last updated: October 19, 2020 at 4:17 pm

പാലക്കാട് |  മദ്യപിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് പയറ്റുകാട് മൂന്ന് പേര്‍ മരിച്ചു. പയറ്രുകാട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചത്. മൂന്ന് പേരും കഴിച്ചത് ഒരേ മദ്യമാണെന്ന് കോളനി വാസികള്‍ പറഞ്ഞു. എന്നാല്‍ വ്യാജ മദ്യമാണോയെന്ന് മൃതദേഹം പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാകൂള്ളുവെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം സംഘമായാണ് കോളനി നിവാസികള്‍ മദ്യപിച്ചത്. രാത്രിയോടെ ഒരാള്‍ കുഴഞ്ഞു വീഴുകയും ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയായിരുന്നു. രണ്ട് പേര്‍ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പം മദ്യപിച്ച സ്ത്രീകളുള്‍പ്പെടെയുള്ള ചിലരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന സംശയവും ഉയര്‍്ന്നിട്ടുണ്ട്.