സിറാജ് മലപ്പുറം മുന്‍ ബ്യൂറോ ചീഫ് വി കെ ഉമര്‍ നിര്യാതനായി

Posted on: October 19, 2020 9:36 am | Last updated: October 19, 2020 at 1:28 pm

പുലാമന്തോള്‍ | മലപ്പുറം ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിറാജ് മുന്‍ബ്യൂറോ ചീഫുമായിരുന്ന
വി കെ ഉമര്‍ കട്ടുപ്പാറ (77) നിര്യാതനായി. കൊവിഡിനെ തുടര്‍ന്ന് രണ്ട് ദിവസമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്ന വി കെ ഉമര്‍ മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളും വഹിച്ചിരുന്നു. ചന്ദ്രികയിലും, ലീഗ് ടൈംസിലും സേവനം ചെയ്തിട്ടുണ്ട്. മത സാമൂഹിക മേഖലയിലും സജീവ സാനിധ്യമായിരുന്നു.

പാലക്കാട് നാട്യമംഗലം പരേതരായ വട്ടം കണ്ടത്തില്‍ കുഞ്ഞുണ്ണിയന്‍ ഹാജിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ബല്‍ക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്വീഫ്, ആഇശ, ശിഹാബുദ്ധീന്‍.