Connect with us

National

അസം- മിസോറാം അതിര്‍ത്തി സംഘര്‍ഷം; പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം അടിയന്തര യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അസം – മിസോറാം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ രൂക്ഷമായ സംഘര്‍ഷത്തില്‍ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം ഇടപെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീവെച്ചിരുന്നു. അതിര്‍ത്തി ഗ്രാമത്തിലെ ഏഴ് പേര്‍ക്ക് പരുക്കേറ്റതായി അസം അറിയിച്ചിട്ടുണ്ട്.

അസമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപൂരിലും മിസോറാമിലെ കൊലാസിബ് ജില്ലയിലും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു.

Latest