മുംബൈ മെട്രോ സര്‍വ്വീസ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും

Posted on: October 19, 2020 6:54 am | Last updated: October 19, 2020 at 10:06 am

മുംബൈ |  കൊവിഡ് വ്യാാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന മുംബൈ മെട്രോ സര്‍വ്വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കനത്ത കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സര്‍വ്വീസ്. 450 സര്‍വ്വീസുകളാണ് മുംബൈ മെട്രോക്കുള്ളതെങ്കിലും 200 സര്‍വ്വീസുകളാണ് ഇന്ന് ആരംഭിക്കുക.

യാത്രക്കാര്‍ക്കായി പ്രത്യേക മാനദണ്ഡങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രിനിംഗിന് വിധേയരാക്കും. ട്രെയിന്റെ ഉള്ളില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം, യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.