ദമാം റാക്കയിൽ പാർക്കിംഗ് ഏരിയ തകർന്നു

Posted on: October 18, 2020 10:13 pm | Last updated: October 18, 2020 at 10:13 pm

ദമാം | റാക്കയിലെ പാർകിംഗ് ഏരിയ തകർന്ന് നാല് പേർക്ക് പരുക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തതായി  കിഴക്കൻ പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ അബ്ദുൽ ഹാദി അൽ ഷഹറാനി പറഞ്ഞു. പാർക്കിംഗ് സ്ഥലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് മേൽക്കൂര തകരുകയായിരുന്നു.

ഉടൻ തന്നെ സംഭവസ്ഥലത്തിയത്തിയ സിവിൽ ഡിഫൻസും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തങ്ങൾക്ക്  നേതൃത്വം നൽകി. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരുടേയും പരുക്ക് ഗുരുതരമല്ലെന്നും വക്താവ് പറഞ്ഞു.