Alappuzha
സഊദിയിൽ കായംകുളം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

ഹഫർ അൽ ബാത്തിൻ | സഊദിയിലെ ഹഫർ അൽബാത്തിനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം സ്വദേശി മരിച്ചു. കായംകുളം പുതുപ്പള്ളി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണനാണ് (60) മരിച്ചത്.
അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ രണ്ടാഴ്ച മുന്പാണ് അസുഖം ബാധിച്ചത്. തുടർന്ന് കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഭാര്യ : വിജയമ്മ , മക്കൾ : നന്ദു കൃഷ്ണൻ , ചിന്തു കൃഷ്‌ണൻ , മരുമകൾ : ഷാനി. നിയമ നടപടികൾ പൂർത്തിയാക്കി ഹഫറിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
---- facebook comment plugin here -----