അൽ മൗലിദുൽ അക്ബർ: മർകസ് പ്രവാചക പ്രകീർത്തന സംഗമം നാളെ

Posted on: October 18, 2020 8:42 pm | Last updated: October 18, 2020 at 8:44 pm

കോഴിക്കോട് | റബീഉൽ അവ്വൽ ആദ്യ തിങ്കളാഴ്ച മർകസിൽ നടക്കുന്ന അൽ മൗലിദുൽ അക്ബർ പ്രവാചക പ്രകീർത്തന സംഗമം നാളെ സുബ്ഹി നിസ്‌കാരാനന്തരം 5.30 മുതൽ ഓൺലൈനിൽ നടക്കും. വിവിധ മൗലിദുകളും പ്രകീർത്തന ഗീതങ്ങളും ആലപിക്കപ്പെടുന്ന സദസ്സിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. എല്ലാവർഷവും പതിനായിരക്കണക്കിന് വിശ്വാസികൾ സംബന്ധിക്കുന്ന ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈനിലാണ് നടക്കുക.

പ്രഭാഷണ പരമ്പര ആരംഭിച്ചു

‘നബി സ്നേഹത്തിന്റെ നിർവ്വചനങ്ങൾ’ എന്ന ശീര്ഷകത്തിൽ പന്ത്രണ്ടു ദിനങ്ങൾ നീണ്ടു നിൽക്കുന്ന  മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രഭാഷണ പരമ്പര ആരംഭിച്ചു.  ഇതിന്റെ മുന്നോടിയായി എല്ലാ ദിവസവും രാത്രി 8 മണി മുതൽ മൗലിദ് പാരായണവും മര്കസിൽ നിന്ന് നടക്കും. കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ സംസ്ഥാനത്ത് നടക്കുന്ന റബീഉൽ അവ്വൽ കാമ്പയിനുമായി സഹകരിച്ചാണ് മർകസ് പരിപാടികൾ നടക്കുന്നത്. റബീഉൽ അവ്വൽ പന്ത്രണ്ടാം രാവിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രചിച്ച മൗലിദിന്റെ സമ്പൂർണ പാരായണവും നടക്കും.

ഓൺലൈൻ ദർസ് www.youtube.com/sheikhaboobacker എന്ന ചാനലിലും, നാള പ്രഭാതത്തിലെ അൽ മൗലിദുൽ അക്ബർ സംഗമം www.youtube.com/markazonline എന്ന ചാനലിലും സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക്: 9072500406