‘തിരുവഞ്ചൂരിന്റെ ആര്‍ എസ് എസ് ഓഫീസ് സന്ദര്‍ശനം ഒറ്റപ്പെട്ട കാര്യമല്ല’

Posted on: October 18, 2020 6:28 pm | Last updated: October 18, 2020 at 6:30 pm

കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം കോട്ടയത്തെ ആര്‍ എസ് എസ് ജില്ലാ കാര്യാലയത്തില്‍ സന്ദര്‍ശനം നടത്തി ചര്‍ച്ച നടത്തിയത് ഒറ്റപ്പെട്ട കാര്യമല്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിക്കെതിരെ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു സംഘ്പരിവാര്‍ അജന്‍ഡ. കോണ്‍ഗ്രസ്- സംഘ്പരിവാര്‍ ബന്ധം മറനീക്കി പുറത്തുവന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും തടഞ്ഞ ഹൈക്കോടതി വിധിയെ മറികടക്കാനാണ് ഡല്‍ഹിയില്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അറസ്റ്റ് നാടക രംഗത്തിന് തിരശ്ശീല പൊങ്ങിയത്. അതിന്റെ ഭാഗമായി ഡല്‍ഹി ബി ജെ പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി മുരളീധരന്റെ പത്ര സമ്മേളനം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനം. ആവശ്യം മുരളീധരന്‍ പറഞ്ഞതു തന്നെ.

ഇങ്ങനെ ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിക്കുന്നതിന്റെ ഒടുവിലത്തെ ദൃശ്യമാണ് കോട്ടയത്തെ ആര്‍ എസ് എസ് കാര്യാലയത്തില്‍ കണ്ടത്. കോണ്‍ഗ്രസ്സ് മാത്രമല്ല ലീഗും ആ വഴിക്കാണ്. കേരളത്തില്‍ തങ്ങളുടെ ശത്രു ബി ജെ പി അല്ലന്നും സി പി എം ആണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നതിന്റെ പൊരുള്‍ ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തെ ആര്‍.എസ്സ്.എസ്സ് കാര്യാലയത്തില്‍ പോയി…

Posted by P Jayarajan on Sunday, October 18, 2020

ALSO READ  റാങ്ക് ലിസ്റ്റ് സമരത്തില്‍ നുഴഞ്ഞുകയറി ദേഹത്ത് മണ്ണെണ്ണയൊഴിക്കുന്നയാള്‍ തെരുവിലെ കണ്ണാടി; പ്രതിഫലിക്കുന്നത് ചെന്നിത്തലയുടെ മുഖമാണെന്നും ഐസക്