Connect with us

National

പോലീസിന് മുന്നില്‍ 46കാരനെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശിലെ ബാലിയയില്‍ പോലീസ് നോക്കി നില്‍ക്കെ 46കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബാലിയ സ്വദേശി ധീരേന്ദ്ര സിങിനെയാണ് ലക്‌നൗവില്‍നിന്ന് യു പി പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ശേഷം ഇയാളെ സംരക്ഷിച്ചത് ബിജെപി ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ധീരേന്ദ്രസിങ്ങിനെ അനുകൂലിച്ച് ബി ജെ പി. എം എല്‍ എ. രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.

ധീരേന്ദ്രസിങ് ബി ജെ പി പ്രവര്‍ത്തകനായിരുന്നുവെന്ന് ബി ജെ പി എം എല്‍ എ. സുരേന്ദ്രസിങ് സമ്മതിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ധീരേന്ദ്രസിങ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പിന്നീട് രംഗത്തെത്തിയിരുന്നു.

ലഖ്‌നൗവിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ചയാണ് ബാലിയ ദുര്‍ജാന്‍പൂരില്‍ ജയപ്രകാശ്(46) എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേയായിരുന്നു ആക്രമണം.സംഭവത്തില്‍ ധീരേന്ദ്ര സിങിന്റെ കൂട്ടാളികളും കൂട്ടുപ്രതികളുമായ സന്തോഷ് യാദവ്, മരജീത് യാദവ് എന്നിവരെയും പോലീസ് നേരത്തെ പിടികൂടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest