Connect with us

Malappuram

റബീഇനെ വരവേറ്റ് മഅദിന്‍ അക്കാദമിയില്‍ മൗലിദ് ജല്‍സക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച മൗലിദ് ജല്‍സക്ക് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1495-ാം ജന്മദിന മാസമായ റബീഇനെ വരവേറ്റ് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് പ്രൗഢമായ തുടക്കം. 41 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

ഓണ്‍ലൈനായി നടക്കുന്ന മൗലിദ് ജല്‍സ എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 8.30 വരെയാണ്. ഹാഫിള് നഈം അദനി, ഹാഫിള് സയ്യിദ് അഷ്ഫാഖ് തങ്ങള്‍, ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി, ഹാഫിള് സയ്യിദ് ആശിഖ് തങ്ങള്‍ , ഹാഫിള് മൊയ്തീന്‍ കുട്ടി, ഹാഫിള് മിദ്‌ലാജ് വൈലത്തൂര്‍, ഹാഫിള് റാഫി വൈങ്ങര, ഹാഫിള് മിദ്‌ലാജ് വാണിയന്നൂര്‍ എന്നിവര്‍ നബി കീര്‍ത്തന പരിപാടികള്‍ അവതരിപ്പിക്കും.

ഒക്ടോബര്‍ 27 ന് വൈകുന്നേരം 4 മുതല്‍ നബി കീര്‍ത്തന പരിപാടിയായ ലൈറ്റ് ഓഫ് മദീനയും റബീഉല്‍ അവ്വല്‍ 12 ന് പുലര്‍ച്ചെ 3 മുതല്‍ മൗലിദ് പ്രാര്‍ഥനാ സമ്മേളനവും സംഘടിപ്പിക്കും.

---- facebook comment plugin here -----

Latest