ന്യൂസിലന്‍ഡില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

Posted on: October 17, 2020 4:10 pm | Last updated: October 17, 2020 at 6:02 pm

വെല്ലിംഗ്ടണ്‍ | ന്യൂസിലന്‍ഡില്‍ ജസീന്ത ആര്‍ഡന്‍ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പ്രകാരം ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നിലൊന്നു വോട്ടെണ്ണിയപ്പോള്‍ ജസീന്തയുടെ പാര്‍ട്ടിക്ക് പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റിവ് നാഷണല്‍ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനു ശേഷം ന്യൂസിലാന്‍ഡില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ സൂചനകള്‍. കോവിഡ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതാണ് ജസീന്തക്ക് വന്‍ നേട്ടമായത്. ന്യൂസിലന്‍ഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്ക് സ്വാന്തനമേകുന്നതിന് ജസീന്ത നടത്തിയ ഇടപടെലുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.