രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Posted on: October 17, 2020 3:29 pm | Last updated: October 17, 2020 at 3:53 pm

കോഴിക്കോട് |  കെ പി എം സിയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശില്‍പവും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്‌കാരം രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് സമ്മാനിക്കുമെന്ന് കെ പി എം സി ഭാരവാഹികളായ വി ടി മുരളി, ടി വി ബാലന്‍ എന്നിവര്‍ അറിയിച്ചു.
മലയാള സംഗീത ലോകത്തെ അര്‍ഥപൂര്‍ണ്ണമാക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിക്ക് വലിയ പങ്കുണ്ടെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. എം ജയചന്ദ്രന്‍, ഡോ. കെ ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.