Connect with us

Kerala

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂതകാല തിളക്കത്തില്‍ നിര്‍വൃതി അടഞ്ഞാല്‍ പോര: എം എ ബേബി

Published

|

Last Updated

കൊച്ചി |  സി പി എമ്മും ഇതുപക്ഷ പ്രസ്താനങ്ങളും രാജ്യത്ത് പിാേട്ടടികളിലൂടെ കടന്നുപോകുന്നവെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വര്‍ഗീയ-ജാതീയ-വിഭാഗീയ ശക്തികള്‍ ബഹുജന സ്വാധീന മാര്‍ജിക്കുമ്പോള്‍ എന്തുകൊണ്ട് സി പി എമ്മും ഇടത് പക്ഷത്തിനും ശ്രദ്ധേയമായ വളര്‍ച്ച ബഹുജന മുന്നേറ്റങ്ങളിലും ജനകീയ സമരങ്ങളിലും കൈവരിക്കാനാവുന്നില്ല എന്നത് പരിശോധിക്കപ്പെടണമെന്നും ബേബി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ബേബി നിലപാട് വ്യക്തമാക്കിയത്.

സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ച് നിന്ന സി പി ഐ എം ഇപ്പോള്‍ പിന്നോട്ടടികളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ ഭൂതകാലത്തിന്റെ തിളക്കത്തില്‍ നിര്‍വൃതി അടയാതെ യാഥാര്‍ത്ഥ്യം അംഗീകരിച്ച് വേണ്ട തിരുത്തല്‍ വരുത്തുകയാണ് വേണ്ടത്.
പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെ പാര്‍ട്ടിക്ക് എന്തുകൊണ്ട് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ആത്മാര്‍ഥമായ അന്വേഷണങ്ങളാവണം അര്‍ത്ഥവത്തായ ശതാബ്ദി ആചരണമെന്നും ബേബി ലേഖലനത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest