തിരുനബി(സ്വ ) അനുപമ വ്യക്തിത്വം; ക്യാമ്പയിന് തുടക്കമായി

Posted on: October 17, 2020 1:34 pm | Last updated: October 17, 2020 at 1:34 pm

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് തിരുനബി(സ്വ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തിൽ ആചരിക്കുന്ന മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. യൂനിറ്റ് മുതൽ സംസ്ഥാന തലം വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

തിരുനബിയുടെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങൾ സമൂഹത്തിന് അനാവരണം ചെയ്യുന്നതിനായി ഓൺലൈൻ വെബിനാറുകൾ, ക്വിസ് പ്രോഗ്രാമുകൾ, ചർച്ചാ വേദികൾ, ബുക്ക് ടെസ്റ്റ് തുടങ്ങി വിവിധ പരിപാടികൾ പ്രസ്ഥാനത്തിനകത്തെ വിവിധ ഘടകങ്ങൾക്ക് കീഴിലായി നടത്തും.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ശാഫി സഖാഫി മുണ്ടമ്പ്ര പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. മീഡിയാമിഷൻ, ഓൺലൈൻ മദ്്റസ മീഡിയ എന്നീ യൂട്യൂബ് ചാനലുകൾ വഴി ആയിരങ്ങളാണ് ഉദ്ഘാടന പരിപാടി തത്സമയം വീക്ഷിച്ചത്.

ALSO READ  മഅ്ദിന്‍ 'സ്‌നേഹ നബി' ക്യാമ്പയിൻ തുടങ്ങി