24 മണിക്കൂറിനിടെ രാജ്യത്ത് 62,212 കൊവിഡ് കേസുകള്‍; 837 പേര്‍ക്ക് ജീവഹാനി

Posted on: October 17, 2020 11:07 am | Last updated: October 17, 2020 at 4:13 pm

ന്യൂഡല്‍ഹി |  കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,212 പുതിയ കൊവിഡ് കേസുകള്‍. 837 പേര്‍ ഒറ്റ ദിവസത്തിനിടെ മരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 74,32,681 ആയി ഉയര്‍ന്നു.

നിലവില്‍ 7,95,087 പേരാണ് ചികിത്സയിലുളളത്. 65,24,596 പേര്‍ രോഗമുക്തി നേടി.കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 1,12,998 പേരാണ്.