ജാര്‍ഖണ്ഡില്‍ 12കാരയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted on: October 17, 2020 10:34 am | Last updated: October 17, 2020 at 3:55 pm

റാഞ്ചി |  ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയാണ് കൊല്ലപ്പെട്ടത്. ദുംക ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. ട്യൂഷന്‍ ക്ലാസില്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുറ്റിക്കാട്ടില്‍നിന്നും കണ്ടെടുത്ത കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.കൂട്ടബലാത്സംഗമാണോ നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കേസ് അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടണ്ട്. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനകൊലപാതകമാണിത്