കൊല്‍ക്കത്തയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം; രണ്ട് മരണം

Posted on: October 17, 2020 10:20 am | Last updated: October 17, 2020 at 3:54 pm

കൊല്‍ക്കത്ത |  കൊല്‍ക്കത്തയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തതില്‍ രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഗണേഷ് ചന്ദ്ര അവന്യൂവിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ച മീറ്റര്‍ ബോക്സില്‍ നിന്നുമാണ് തീ പടര്‍ന്നത്.

50 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നും ചാടിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത 12കാരന്‍ മരിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മറ്റുള്ളവരെയെല്ലാം സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി