Connect with us

Kerala

ഏഴ് മാസത്തിന് ശേഷം ശബരിമലയില്‍ ഭക്തരെത്തി; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

Published

|

Last Updated

പത്തനംതിട്ട ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായെത്തി. നിലക്കലില്‍ ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 250 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതിയുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇന്ന് എത്തിയവരില്‍ ഭൂരിഭാഗവും.

അതേസമയം, ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 8 ന് നടക്കും. ശബരിമലയിലേക്ക് 9ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളാണുള്ളത്. തന്ത്രി, ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍, ദേവസ്വം കമ്മീഷ്ണര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേല്‍ ശാന്തിമാരായിരിക്കും