ലോറിയില്‍നിന്ന് വീണ് പരുക്കേറ്റ ലോഡിങ് തൊഴിലാളി മരിച്ചു

Posted on: October 17, 2020 6:18 am | Last updated: October 17, 2020 at 9:05 am

കോഴിക്കോട് | ലോറിയുടെ വാതില്‍ തുറന്ന് തെറിച്ചുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചക്കിട്ടപാറയിലെ സിഐടിയു ലോഡിങ് തൊഴിലാളി പുനത്തില്‍ സോമന്‍ (58) ആണ് മരിച്ചത്.

കഴിഞ്ഞ എട്ടിനു പുലര്‍ച്ചെ മൂന്നോടെ വേങ്ങേരിക്കു സമീപമായിരുന്നു അപകടം. പൊന്നാനിയില്‍ മരം ഇറക്കി മടങ്ങവെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചക്ക് ചക്കിട്ടപാറയിലെ വീട്ടുവളപ്പില്‍.