ജിദ്ദ | ജിദ്ദയിലെ തിരക്കേറിയ അല്‍ സനാബല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ സഊദി സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു.
പരുക്കേറ്റവരുടെ നില ഗുരുതരമാണെന്ന് റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അഹ്മദ് അബു സെയ്ദ് പറഞ്ഞു