Connect with us

Kerala

ലാവ്‌ലിന്‍ കേസില്‍ സി പി എം- ബി ജെ പി ഒത്തുകളി: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |  ലാവ്ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സി ബി ഐക്കെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സി ബി ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സി പി എം, ബി ജെ പി ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കേസില്‍ സി ബി ഐ തുടര്‍ച്ചയായി ഒത്തുകളിക്കുകയാണ്. കേസ് വീണ്ടും മാറ്റിവെക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സി ബി ഐ നടപടി ദുരൂഹമാണ്. 2018ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് 20 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്.

ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി ബി ഐ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സി പി എം ബി ജെ പി ഇടപെടല്‍ ഉണ്ടെന്ന് കരുതേണ്ടി വരുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest