സി പി എം സെക്രട്ടേറിയറ്റ് ഇന്ന്. ജോസിനെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം പ്രധാന ചര്‍ച്ച

Posted on: October 16, 2020 6:53 am | Last updated: October 16, 2020 at 10:25 am

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജോസ് കെ മാണി തീരുമാനിച്ച വിഷയത്തില്‍ മുന്നണി വിപുലീകരണം പ്രധാന ചര്‍ച്ചയാകും. പാലയടക്കം ജോസ് കെ മാണി മുനന്നിട്ടവെച്ച സീറ്റ് ആവശ്യങ്ങള്‍ ചര്‍ച്ചക്ക് വരും. ഒപ്പം പാലക്ക് സീറ്റ് മാണി സി കാപ്പന്‍ ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അനുനയിച്ച് കൊണ്ടുപോകാനുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ജോസിന്റെ മുന്നണി പ്രവേശനത്തില്‍ സി പി ഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും. ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണത്തിലെ ഇടക്കാല സ്റ്റേ ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും സി പി എം സെക്രട്ടറിയേറ്റ് യോഗം രൂപം നല്‍കും.