തൃശ്ശൂരില്‍ നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

Posted on: October 16, 2020 1:04 am | Last updated: October 16, 2020 at 1:04 am

തൃശ്ശൂര്‍ |  മയ്ക്ക് മരുന്ന് ശ്രംഖലയുടെ വേരറുക്കുക എന്ന ലക്ഷ്യവുമായി തൃശ്ശൂരില്‍ ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി. വിവിധ സ്ഥലങ്ങളില്‍ വിത്യസ്ത മയക്ക് മരുന്ന് കേസുകളിലായി ഏഴ് പേരെയും പിടികൂടി. മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ താമസസ്ഥലങ്ങളിലും ഇവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലുമാണ് അപ്രതീക്ഷിത റെയിഡുകള്‍ നടത്തിയത്.

ജില്ലയിലെ മുഴുവന്‍ എക്സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് സ്‌ക്വാഡുകളാക്കി തിരിച്ച് വിവിധ സ്ഥലങ്ങളിലായാണ് പരിശോധന. രാവിലെ ഏഴ് മുതല്‍ ഉച്ച്ക്ക് ഒരു മണി വരെ നടത്തിയ റെയ്ഡില്‍ മൂന്ന് എന്‍ ഡി പി എസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇതിനിടെ കുന്ദംകുളം റേഞ്ച് പരിധിയില്‍ കാറില്‍ കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷാനവാസ്, അബു, അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.