കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ നവംബറില്‍ ഇന്ത്യക്ക് ലഭിക്കും

Posted on: October 16, 2020 12:20 am | Last updated: October 16, 2020 at 7:57 am

ന്യൂഡല്‍ഹി |  ഫ്രാന്‍സില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. ഇതിനുള്ള നടപടി ക്രമണങ്ങള്‍ വ്യമോസേന തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘത്തെ വ്യോമസേന ഫ്രാന്‍സിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് കഴിഞ്ഞ ജൂലായ് 29-ാണ് ഇന്ത്യക്ക് ലഭിച്ചത്. മാസങ്ങള്‍ക്കകമാണ് രണ്ടാമത്തെ ബാച്ചും എത്തുന്നത്.

ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ നിര്‍മിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.