സഊദി ഹജ്ജ് മന്ത്രാലയവും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി

Posted on: October 16, 2020 12:09 am | Last updated: October 16, 2020 at 12:10 am

റിയാദ് | 2021 ഹജ്ജ് മുന്നൊരുക്കങ്ങള്‍ സഊദി ഹജ്ജ് മന്ത്രാലയവുമായി സഊദി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി. വിര്‍ച്വലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, സഊദി ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്ദന്‍ പങ്കെടുത്തു,

കൊവിഡ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷം ആഭ്യന്തര ഹജ്ജ് മാത്രമാക്കി ചുരുക്കിയിരുന്നു. നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം ഈ മാസം ആദ്യവാരത്തില്‍ പുനഃരാരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച,. ജിദ്ധയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും മുതിര്‍ന്ന സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.