Connect with us

Socialist

'സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം വന്നത് ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചോ?'

Published

|

Last Updated

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ എന്‍ ഐ എക്ക് അധികാരമില്ല എന്ന് തെളിഞ്ഞയിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മറ്റു എന്‍ ഐ എ കേസുകള്‍ പോലെയല്ല, പ്രതികള്‍ മിക്കവരും കസ്റ്റംസ് ആക്ട് 108 വകുപ്പ് പ്രകാരം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അവര്‍ സ്വര്‍ണം കൊണ്ടുവന്നു എന്നു തെളിഞ്ഞിട്ടും 10 പ്രതികള്‍ക്ക് വിചാരണാ കോടതിയില്‍ നിന്ന് തന്നെ ഇന്ന് ജാമ്യം കിട്ടിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അലന്‍ താഹ കേസില്‍ പറഞ്ഞത് പോലെ, പ്രഥമദൃഷ്ട്യ യു എ പി എ നില്‍ക്കില്ലെങ്കില്‍ മാത്രമേ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം കൊടുക്കാനാകൂ. സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് ജാമ്യം കിട്ടിയെങ്കില്‍ അതിനര്‍ത്ഥം പ്രഥമദൃഷ്ട്യാ എന്‍ ഐ എക്ക് അന്വേഷിക്കാൻ അധികാരമുള്ള യു എ പി എ കേസില്ല എന്ന് തന്നെയാണ്. രാജ്യദ്രോഹം ഇല്ലെങ്കില്‍ കസ്റ്റംസ് മാത്രം അന്വേഷിക്കേണ്ട കേസാണെന്നു ഓര്‍ക്കണം.

രണ്ട് മാസമായി മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച, ചര്‍ച്ച ചെയ്തുകൊണ്ടേയിരുന്ന കേസില്‍ എന്‍ ഐ എക്ക് അന്വേഷിക്കാന്‍ അധികാരമില്ല എന്നു തെളിഞ്ഞയിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അങ്ങനെയെങ്കില്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചല്ലേ ഈ കേസ് അന്വേഷിക്കാന്‍ എന്‍ ഐ എ വന്നത്? കുറ്റപത്രം തള്ളിപ്പോയാല്‍ ഇന്ന് എന്‍ ഐ എയെ ന്യായീകരിച്ചവരെ വിചാരണ ചെയ്യാന്‍ ഇവിടെ ചര്‍ച്ച ഉണ്ടാകുമോ?
സ്വര്‍ണം അയച്ച ആളെ പിടിച്ചോ?
സ്വര്‍ണം കിട്ടി വിറ്റ ആളുകളെ പിടിച്ചോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/harish.vasudevan.18/posts/10158860405532640