Connect with us

Covid19

കൈ കഴുകല്‍ എന്ന ജീവന്‍രക്ഷ

Published

|

Last Updated

കൊവിഡ്- 19 എന്ന മഹാമാരിയുടെ കാലത്ത് ഇടക്കിടെ കൈ കഴുകുന്നത് ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. കൊറോണവൈറസ് പകര്‍ച്ച തടയാനുള്ള പ്രധാന ഉപാധി കൂടിയാണ് കൈ കഴുകല്‍. ആഗോളവ്യാപകമായി സോപ്പോ മറ്റോ ഉപയോഗിച്ച് നിശ്ചിത സമയം നല്ലതുപോലെ കൈ കഴുകുന്നത് ജീവിതചര്യയായിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കൈ കഴുകല്‍ ദിനം ആഗതമാകുന്നത്. ലോകത്തുടനീളം ലോക്ക്ഡൗണുകള്‍ അവസാനിപ്പിച്ച് ജനജീവിതം സാധാരണ നിലയിലാകുന്ന പശ്ചാത്തലത്തില്‍ കൈ കഴുകി രോഗപ്പകര്‍ച്ചയുടെ കണ്ണി മുറിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും സ്പര്‍ശനത്തിലൂടെയുള്ള രോഗാണുക്കളുടെ സാന്നിധ്യം നമ്മുടെ കൈകളിലുണ്ടെങ്കില്‍ അവയെ നശിപ്പിക്കാന്‍ സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകലിലൂടെ സാധിക്കുന്നു.

നിലവില്‍ മാസ്‌കിനും സാമൂഹിക അകലം പാലിക്കുന്നതിനുമൊപ്പം കൊവിഡിനുള്ള മികച്ച മരുന്ന് കൂടിയാണ് കൈ കഴുകല്‍. കൈകളുടെ ശുചിത്വം എല്ലാവര്‍ക്കും എന്നതാണ് ഈ വര്‍ഷത്തെ കൈ കഴുകല്‍ ദിനത്തിന്റെ പ്രമേയം. 2008 മുതലാണ് ഈ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലോകത്തുടനീളം ദശലക്ഷക്കണക്കിന് കുട്ടികള്‍ കൈകള്‍ ഈ ദിനത്തില്‍ സംഘടിതമായി കൈ കഴുകുന്നതാണ് പ്രധാന സവിശേഷത.

Latest