സ്വര്‍ണക്കടത്തു കേസ്: സന്ദീപിന്റെ ജാമ്യ ഹരജി തള്ളി; സ്വപ്‌നയും സരിത്തും ജാമ്യാപേക്ഷ പിന്‍വലിച്ചു

Posted on: October 15, 2020 4:36 pm | Last updated: October 15, 2020 at 5:02 pm

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

അതിനിടെ, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ തങ്ങളുടെ ജാമ്യ ഹരജി പിന്‍വലിച്ചു. പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് കണ്ടാണ് ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് സൂചന.