കരുത്തൻ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍

Posted on: October 15, 2020 3:59 pm | Last updated: October 15, 2020 at 3:59 pm

ന്യൂഡല്‍ഹി | ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഡിഫന്‍ഡര്‍ 90 (ത്രീ ഡോര്‍), 110 (ഫൈവ് ഡോര്‍) എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. 90 മോഡലിന് 73.98 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. 110 മോഡലിന് 79.94 ലക്ഷം മുതലും. രണ്ടും ഡൽഹിയിലെ എക്‌സ് ഷോറൂം വിലകളാണ്.

110 മോഡല്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഉടനെയെത്തും. അതേസമയം 90 മോഡല്‍ 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ മോഡലുകള്‍ക്ക് പുറമെ നീളം കൂടിയ വീല്‍ബേസുള്ള മോഡലുമുണ്ട്.

007 ഹോളിവുഡ് സിനിമയില്‍ അവതരിപ്പിച്ചതിനാല്‍ ജെയിംസ് ബോണ്ട് എസ് യു വി എന്നും ഇതിനെ വിളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇതിന്റെ ഇന്ത്യയിലെ വില ജാഗ്വാര്‍ പ്രഖ്യാപിച്ചിരുന്നു. ജൂണില്‍ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി മാറ്റം വരുത്തുകയായിരുന്നു.

ALSO READ  ഹീറോ എക്‌സ്ട്രീം 200എസ് ബിഎസ് 6 വിപണിയില്‍