ജോസ് കെ മാണിയുടെ ഇടതു പ്രവേശം; കോടിയേരി-കാനം കൂടിക്കാഴ്ച ഇന്ന്

Posted on: October 15, 2020 1:27 pm | Last updated: October 15, 2020 at 1:27 pm

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് എ കെ ജി സെന്ററിലാണ് കൂടിക്കാഴ്ച. ജോസ് കെ മാണിയുടെ ഇടതു പ്രവേശനം സംബന്ധിച്ച വിഷയമാകും ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്യുക. നാളത്തെ എല്‍ ഡി എഫ് യോഗത്തിനും 21ന് നടക്കുന്ന സി പി ഐ എക്‌സിക്യൂട്ടീവിനും മുന്നോടിയായാണ് കോടിയേരി-കാനം ചര്‍ച്ച.

ഇടതുമുന്നണി പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് ജോസ് കെ മാണി അവകാശവാദമുന്നയിച്ചിരുന്നു. സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് നല്ല പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യങ്ങളെല്ലാം രണ്ട് ദിവസത്തിനകം ഇടത് മുന്നണിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.