അക്കിത്തത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന്

Posted on: October 15, 2020 12:31 pm | Last updated: October 15, 2020 at 1:11 pm

പാലക്കാട് | മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാലക്കാട് തൃത്താല കുമരനെല്ലൂരിലെ വീട്ടില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.

മുഖ്യമന്ത്രിക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് കവിയുടെ വസതിയിലെത്തി റീത്ത് സമര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രിക്കു വേണ്ടി പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളി റീത്ത് സമര്‍പ്പിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ്‌സുനില്‍കുമാര്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി റീത്ത് സമര്‍പ്പിക്കും. ഇന്ന് രാവിലെ 7. 55 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അക്കിത്തത്തിന്റെ അന്ത്യം.