Connect with us

Kozhikode

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് നാളെ തുടക്കം; ചന്ദ്രശേഖർ കമ്പാർ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | ഇരുപത്തിയേഴാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് നാളെ അരങ്ങുണരും. സാഹിത്യോത്സവ് 16,17,18 തീയതികളിലായാണ് നടക്കുന്നത്. കൊവിഡ് കാലത്തെ പുതിയ ക്രമത്തിലും കലാപ്രവർത്തനങ്ങൾക്ക് അവധി നൽകാതെ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗിച്ചാണ് ഇത്തവണത്തെ പരിപാടി.

ബ്ലോക്ക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ സാഹിത്യോത്സവുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് സംസ്ഥാന സാഹിത്യോത്സവ് നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും, തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുമായി സംവിധാനിച്ച 15 സ്റ്റുഡിയോകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രണ്ടായിരം പ്രതിഭകൾ മത്സരിക്കും. കോഴിക്കോട്ടെ കൺട്രോൾ റൂമിൽ നിന്ന് മത്സരങ്ങൾ നിയന്ത്രിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവായി പ്രേക്ഷകരിലേക്കെത്തിക്കും.

മത്സാരാവേശവും, ആസ്വാദന ഭംഗിയും ഒട്ടും ചോരാതെ പരിപാടികൾ ശ്രോതാക്കളിലെത്തിക്കാനുള്ള സംവിധാനങ്ങളും സങ്കേതങ്ങളും സംഘാടക സമിതി തയ്യാറാക്കിയിട്ടുണ്ട്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും, യുട്യൂബിൽ തത്സമയം പരിപാടി സംപ്രേഷണം ചെയ്യും. ജൂനിയർ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലും ക്യാമ്പസുകൾ തമ്മിലുമാണ് മത്സരങ്ങൾ നടക്കുന്നത്.

പ്രസംഗം, ഗാനം, ചിത്രരചന, ഡിജിറ്റൽ ഡിസൈനിംഗ്, ഫാമിലി കൊളാഷ്, ഡോക്യുമെന്ററി, സ്റ്റാറ്റസ് വീഡിയോ, പ്രൊജക്ട്, സർവേ ടൂൾ, ഫാമിലി മാഗസിൻ നിർമാണങ്ങൾ, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ്, തുടങ്ങി നൂറോളം മത്സരങ്ങളാണുള്ളത്.
സാഹിത്യോത്സവിന്റെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖർ കമ്പാർ നിർവഹിക്കും.

സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. മജീദ് കക്കാട്, എസ് ശറഫുദ്ദീൻ, എം അബ്ദുൽ മജീദ്, എ പി മുഹമ്മദ് അശ്ഹർ, ഹാമിദ് അലി സഖാഫി പ്രസംഗിക്കും.

കവിസമ്മേളനം, സംവാദം, സംഭാഷണം, ആർട്ട് പ്രൊട്ടസ്റ്റ്, ആർട്ട് കമ്മ്യൂൺ തുടങ്ങി വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സി കെ റാഷിദ് ബുഖാരിയുടെ അധ്യക്ഷതയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും.

ജില്ലാ സാഹിത്യോത്സവുകളിൽ നിന്ന്:

---- facebook comment plugin here -----

Latest