ശിവശങ്കറിനെ 23വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി’ ചോദ്യം ചെയ്യലാകാം

Posted on: October 15, 2020 11:36 am | Last updated: October 15, 2020 at 12:38 pm

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ഇതുവരെ ശിവശങ്കറിന്റെ അറസ്റ്റ് തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ശിവശങ്കറും പറഞ്ഞു. ഇതേ തുടര്‍ന്നാണ് 23 ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിന്റെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ തന്നെ നിരവധി തവണ ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയ്യാറാണെങ്കിലും അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമുണ്ടെന്നായിരുന്നു ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞത്.