ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതര്‍

Posted on: October 15, 2020 8:46 am | Last updated: October 15, 2020 at 12:36 pm

ന്യൂഡല്‍ഹി |  ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ഹത്രാസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഹത്രാസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറും ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് മൂന്ന് തട്ടുകളിലായുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു.