Connect with us

Covid19

റഷ്യയുടെയും ചൈനയുടേയും കൊവിഡ് വാക്‌സിന്‍ പരീക്ഷണം വെനസ്വേലയില്‍ ആരംഭിച്ചു

Published

|

Last Updated

കാരക്കസ് |  കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക്- വി എന്ന വാക്‌സിന്റെ പരീക്ഷണം വെനസ്വേലയില്‍ ആരംഭിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ മാസം ആദ്യമാണ് പരീക്ഷണത്തിനായി കോവാക്‌സിന്‍ വെനസ്വേലയില്‍ എത്തിച്ചത്. അതേ സമയം വാക്‌സിന്‍ വിതരണം ഈ വര്‍ഷം നടത്താനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2,000പേരാണ് കോവാക്‌സിന്റെ പരീക്ഷത്തിന് തയാറായിട്ടുള്ളത്. ചൈനയും തങ്ങളുടെ വാക്‌സിന്‍ വെനസ്വേലക്ക് പരീക്ഷണത്തിനായി കൈമാറിയിട്ടുണ്ടെന്നും രണ്ടു വാക്‌സിനുകളുടെയുംം പരീക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മദൂറോ വ്യക്തമാക്കി.

പരീക്ഷണം പൂര്‍ത്തിയായതിനു ശേഷം ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും.തന്റെ മകനും സഹോദരിയും വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന് അംഗീകാരം ലഭിച്ചാല്‍ താനും അത് ഉപയോഗിക്കും.രാജ്യത്ത് കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കുമെന്നും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുകയെന്നും മദൂറോ വ്യക്തമാക്കി.

Latest