Connect with us

Business

ധനസമാഹരണത്തിന് 9,000 കോടിയുടെ ഇ ടി എഫുകള്‍ വില്‍ക്കാന്‍ ഇ പി എഫ് ഒ

Published

|

Last Updated

ന്യൂഡല്‍ഹി | എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിലെ (ഇ ടി എഫ്) 9,000 കോടിയുടെ നിക്ഷേപം വില്‍ക്കാനൊരുങ്ങി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ). ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കുള്ള വാഗ്ദാനം പാലിക്കുന്നതിനും ലാഭം നേടുന്നതിനുമുള്ള പോരായ്മകളെല്ലാം പരിഹരിക്കാനാണ് ഈ നീക്കം.

2019- 20 കാലയളവില്‍ വാഗ്ദാനം ചെയ്ത 8.5 ശതമാനം പലിശ നിരക്കിലെ 0.35 ശതമാനവും ഇ ടി എഫുകള്‍ വിറ്റാണ് കണ്ടെത്തുകയെന്ന് കഴിഞ്ഞ മാസം ഇ പി എഫ് ഒ അറിയിച്ചിരുന്നു. 2016ലെ ഇ ടി എഫ് നിക്ഷേപമാണ് വില്‍ക്കുക. ആദ്യമാദ്യം നടത്തിയ നിക്ഷേപമാണ് വേഗത്തില്‍ വില്‍ക്കുക.

വില്‍പ്പനയില്‍ നിന്ന് 2850 കോടി ലാഭമാണ് ഇ പി എഫ് ഒ പ്രതീക്ഷിക്കുന്നത്. അതേസമയം, വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കൊപ്പം പ്രതീക്ഷിത ലാഭത്തില്‍ മാറ്റമുണ്ടാകാം. 9017 കോടി വരുന്ന ഇ ടി എഫില്‍ 7900 കോടിയുടെ നിക്ഷേപം എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിലും ബാക്കി യു ടി ഐ മ്യൂച്വല്‍ ഫണ്ടിലുമാണ്. ഇരുഫണ്ടുകളും നിഫ്റ്റിയിലും സെന്‍സെക്‌സിലുമാണ് നിക്ഷേപിച്ചത്.

---- facebook comment plugin here -----

Latest