ഐഫോണ്‍ 12 സീരീസ് വിപണിയില്‍; ഇന്ത്യയിലെ വിലയറിയാം

Posted on: October 14, 2020 3:26 pm | Last updated: October 14, 2020 at 3:26 pm

ന്യൂഡല്‍ഹി | ഐഫോണ്‍ 12 സീരീസ് ആപ്പിള്‍ വിപണിയിലിറക്കി. ഐഫോണ്‍ 12 മിനി, 12, 12 പ്രോ, 12 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ഈ പരമ്പരയില്‍ വരുന്നത്. ഐഫോണ്‍ 11ന്റെ പിന്‍ഗാമിയായാണ് 12ന്റെ വരവ്. ഈ മോഡലുകളെല്ലാം 5ജി സപ്പോര്‍ട്ട് ചെയ്യുന്നതും ആപ്പിളിന്റെ എ14 ബയോണിക് ചിപ് കരുത്തുള്ളതുമാണ്.

64ജിബി വരുന്ന ഐഫോണ്‍ 12 മിനിക്ക് 69,900 രൂപയാണ് ഇന്ത്യയിലെ വില. ഇതിന്റെ 128ജിബിക്ക് 74,900 രൂപയും ടോപ് എന്‍ഡിലെ 256ജിബിക്ക് 84,900 രൂപയുമാണ് വില. 64ജിബി വരുന്ന ഐഫോണ്‍ 12ന് 79,900 രൂപയും 128ജിബിക്ക് 84,900 രൂപയും 256ജിബിക്ക് 94,900 രൂപയുമാണ് വില.

ഐഫോണ്‍ 12 പ്രോ (128ജിബി)യുടെ വില 119,900 രൂപയിലാണ് ആരംഭിക്കുന്നത്. ഇതിന്റെ 256ജിബി മോഡലിന് 129,900 രൂപയും 512ജിബിക്ക് 149,900 രൂപയുമാകും.

അതേസമയം, ഐഫോണ്‍ 12 പ്രോ മാക്‌സിന് (128ജിബി) 129,900 രൂപയും 256ജിബിക്ക് 139,900 രൂപയും 512ജിബിക്ക് 159,900 രൂപയുമാണ് വില. ഇന്ത്യയില്‍ ഒക്ടോബര്‍ 30 മുതല്‍ ഐഫോണ്‍ 12ഉം പ്രോയും വില്‍പ്പനക്കെത്തും. മറ്റ് രണ്ട് മോഡലുകളുടെ ഇന്ത്യയിലെ ലഭ്യതയെ സംബന്ധിച്ച് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

ALSO READ  ഐഫോണ്‍ 12 സീരീസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഐ ഒ എസ് വേര്‍ഷനുമായി ആപ്പിള്‍; മിനിയുടെ ലോക്ക് സ്‌ക്രീന്‍ പ്രശ്‌നം പരിഹരിച്ചു