Connect with us

National

ഹൈദരാബാദില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് മരണം

Published

|

Last Updated

ഹൈദരാബാദ് | തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവിരില്‍ ഒരു രണ്ട് വയസുകാരനും ഉള്‍പ്പെടും. പത്ത് വീടുകളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരണപ്പെട്ടവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

തെലുങ്കാനയിലും ആന്ധ്രയിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്.വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മഴയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍പ്പെട്ട് തെലുങ്കാനയില്‍ മാത്രം 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലുങ്കാനയിലേയും ആന്ധ്രയിലേയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഹൈദരാബാദ് നഗരം അടക്കം പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പറ്റാത്തവിധം ഗനരത്തില്‍ വലിയ വെള്ളക്കെട്ടുകള്‍ ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹമായത്ത് സാഗര്‍ അണക്കെട്ട് തുറന്നതാണ് ഹൈദരാബാദ് നഗരത്തിലടക്കം വെള്ളം ഉയരാന്‍ ഇടയാക്കിയത്. തെലുങ്കാനയില്‍ 14 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

 

Latest