Connect with us

National

ചിന്‍മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ഥിനി മൊഴി മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി |  ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനി മൊഴിമാറ്റി. അക്രമികളുടെ സമ്മര്‍ദത്താലാണ് ചിന്‍മയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ചതെന്ന് 24കാരി ലഖ്‌നോവിലെ പ്രത്യേക കോടതിക്ക് മുമ്പാകെ പറഞ്ഞു. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ് മുമ്പ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെണ്‍കുട്ടി രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ വലിയ സമ്മര്‍ദം നടന്നതായി ആരോപണമുണ്ട്.

അതിനിടെ മൊഴിമാറ്റിയതിന് നിയമവിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. കേസില്‍ ഒക്ടോബര്‍ 15ന് കോടതി വീണ്ടും വാദം കേള്‍ക്കും.

ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest