മാസ്‌ക് ധരിക്കാത്ത 6,330 സംഭവങ്ങള്‍; ക്വാറന്റൈന്‍ ലംഘിച്ചതിന് എട്ടുപേര്‍ക്കെതിരെ കേസ്

Posted on: October 13, 2020 8:02 pm | Last updated: October 13, 2020 at 8:02 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ക്രിമിനല്‍ നടപടി ചട്ടം 144ാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പോലീസ് സേനാംഗങ്ങളും സംയുക്തമായി നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി.

മാസ്‌ക് ധരിക്കാത്ത 6,330 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘിച്ച എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 101 പേര്‍ അറസ്റ്റിലായി.