Connect with us

Kerala

വഴിയോര കച്ചവട കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം രൂപപ്പെടുന്നതായും ഇത് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തരുത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നിരവധിയാളുകള്‍ വഴിയോര കച്ചവടത്തിലൂടെ ഉപജീവനമാര്‍ഗം തേടുന്നുണ്ട്. ഇവരെ നമ്മള്‍ സഹായിക്കേണ്ടതുണ്ട്. എന്നാല്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കച്ചവടക്കാരനും ഉപഭോക്താവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ട്യൂഷന്‍: നിയന്ത്രണം വേണം
ചിലയിടങ്ങളില്‍ കുട്ടികള്‍ക്കായി സ്വകാര്യ ട്യൂഷന്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും മറ്റുമായി ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. തലസ്ഥാന ജില്ലയില്‍ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നവരില്‍ 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ വലിയ ശതമാനമുണ്ട് എന്നത് മാതാപിതാക്കള്‍ ഓര്‍ക്കണം. ആവശ്യമായ കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest