Connect with us

Fact Check

FACT CHECK: ബി ജെ പി റാലിക്ക് നേരെ ബംഗാള്‍ പോലീസ് ബോംബെറിഞ്ഞുവോ?

Published

|

Last Updated

കൊല്‍ക്കത്ത | സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ചിന് നേരെ പശ്ചിമ ബംഗാള്‍ പോലീസ് ബോംബ് എറിഞ്ഞുവെന്ന് പ്രചാരണം. ബി ജെ പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ആണ് ബോംബെറിയുകയാണെന്ന് അവകാശപ്പെട്ട് വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല്‍, ബോംബല്ല കണ്ണീര്‍വാതകമാണ് പോലീസ് പ്രയോഗിച്ചത്.

അവകാശവാദം: പ്രവര്‍ത്തകരുടെ കൊലപാതകത്തിനെതിരെ നടത്തിയ നബണ്ണ മാര്‍ച്ചിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം 1500 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റുവെന്നാണ് വീഡിയോക്ക് വിജയ് വര്‍ഗീയ നല്‍കുന്ന അടിക്കുറിപ്പ്. പോലീസ് ബോംബറിയുന്നുവെന്ന് ഒരാള്‍ ആവര്‍ത്തിച്ച് വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

തുടര്‍ന്ന്, സംഘ്പരിവാര്‍ കേന്ദ്രങ്ങളെല്ലാം ഇത് ഏറ്റെടുത്തു. എ ബി വി പിയുടെ അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ലക്ഷ്മണ്‍ ജിയും ഈ വീഡിയോ സമാന അവകാശവാദവുമായി പങ്കുവെച്ചിട്ടുണ്ട്.

 

യാഥാര്‍ഥ്യം: മാര്‍ച്ച് നടത്തിയവര്‍ കല്ലേറ് നടത്തിയപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നുവെന്ന് ഹൗറ സിറ്റി പോലീസ് അറിയിച്ചു. കണ്ണീര്‍വാതകമാണ് പോലീസ് പ്രയോഗിച്ചതെന്ന് ആ സമയം മേല്‍ക്കൂരയിലുണ്ടായിരുന്ന ടൈംസ് നൗ ലേഖകന്‍ ശ്രേയാഷി ഡേയും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Latest