ലൈഫ് മിഷനില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേ; നിയമോപദേശം തേടി ശിവശങ്കര്‍

Posted on: October 13, 2020 6:20 pm | Last updated: October 13, 2020 at 6:20 pm

കൊച്ചി | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിയമോപദേശം തേടി. കൊച്ചിയില്‍ അഭിഭാഷകനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നിലവില്‍ സി ബി ഐയുടെ തുടര്‍ നടപടികള്‍ക്ക് കാക്കാമെന്നും ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നും മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് തിരക്കിട്ട് പോകേണ്ടതില്ലെന്നും അഭിഭാഷകന്‍ എസ് രാജീവ് നിര്‍ദേശിച്ചതായാണ് വിവരം.